റസ്ലിങ് താരത്തെ വെല്ലുവിളിച്ച രാഖി സാവന്തിന് പണി കിട്ടി!പരുക്കുകളോടെ ആശുപത്രിയില്‍

ബോളിവുഡില്‍ നിരന്തരം വിവാദങ്ങള്‍ സൃഷ്ടിച്ച് മാധ്യമ ശ്രദ്ധ നേടിയിരുന്ന നടിയാണ് രാഖി സാവന്ത്. മീടൂ വെളിപ്പെടുത്തലുമായി തനുശ്രീക്കെതിരെ രംഗത്തെത്തിയതും ആരും മറന്നുകാണില്ല. എന്നാല്‍ ഇപ്പോള്‍ തനിക്ക് ഒരു അമളി പറ്റി എന്ന് രാഖിക്ക് മനസിലായി, ഇത്തവണ ഗുസ്തിതാരത്തെ വെല്ലുവിളിച്ചാണ് രാഖി രംഗത്തെത്തിയത്. ഇടികൊണ്ട് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു എന്നാണ് രാഖിയെ കുറിച്ച് പുറത്തു വരുന്ന പുതിയ വാര്‍ത്ത.
ഹരിയാനയിലെ പഞ്ച്കുല ജില്ലയില്‍ നടന്ന കോണ്ടിനെന്റല് റസ്ലിങ് എന്റര്‍ടെയിന്‍മെന്റ് മാച്ചിനിടെയാണ് താരത്തിന് ഇടി കൊണ്ടത്. പഞ്ചകുലയിലെ തൊലാല് ദേവി സ്റ്റേഡിയത്തില്‍ വെച്ചു നടന്ന മാച്ച് കാണാനെത്തിയതായിരുന്നു താരം. എന്നാല്‍ പൊതുവെ എടുത്തുച്ചാട്ടക്കാരിയായ രാഖി ഇവിടേയും മടിച്ച് നിന്നില്ല. ഗുസ്തിതാരത്തെ ചലഞ്ച് ചെയ്ത് റിങില്‍ കയറി.
തുടര്‍ന്ന് കളി കര്യമായി. റസ്ലിങ് താരം രാഖിയെ മലര്‍ത്തിയടിച്ചു. വയറിനും നടുവിനും പരുക്കേറ്റ രാഖിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കുകള്‍ സാരമുള്ളതല്ലെന്ന് ആശുപത്രിവൃത്തങ്ങള്‍ വ്യക്തമാക്കുന്നു. 2015ല്‍ ദ് ഗ്രേറ്റ് ഖലി എന്നറിയപ്പെടുന്ന ദലീപ് സിങ്ങ് റാണയാണ് പഞ്ചാബിലെ ജലന്ധറില്‍ ദ കോണ്ഡിനെന്റല് റസ്ലിങ് എന്റര്‍ടെയിന്‍മെന്റ് ആരംഭിക്കുന്നത്.