പേട്ടയില്‍ സ്‌റ്റൈലിഷ് ഗെറ്റപ്പില്‍ രജനീകാന്ത്!ചിത്രത്തിന്റെ ലൊക്കേഷന്‍ വീഡിയോ വൈറല്‍!കാണൂ

കാര്‍ത്തിക്ക് സുബ്ബരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന രജനി ചിത്രമാണ് പേട്ട. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യതയായിരുന്നു ചിത്രത്തിന് സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. തമിഴിലെ പ്രമുഖ ബാനറുകളിലൊന്നായ സണ്‍ പിക്‌ചേഴ്‌സ് നിര്മ്മിക്കുന്ന ചിത്രത്തില്‍ വ്യത്യസ്തമാര്‍ന്നൊരു കഥാപാത്രത്തെയാണ് രജനി അവരിപ്പിക്കുന്നത്.

മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും ചിത്രത്തില്‍ രജനിക്കൊപ്പം പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രീകരണം പുരോഗമിക്കവേ പേട്ടയുടെതായി ഒരു ലൊക്കേഷന്‍ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ലൊക്കേഷന്‍ വീഡിയോയില്‍ സ്‌റ്റൈലിഷ് ഗെറ്റപ്പിലാണ് തലൈവരെ കാണിച്ചിരിക്കുന്നത്.

കാലയ്ക്കു ശേഷം തികച്ചും വ്യത്യസ്തമാര്‍ന്നൊരു ഗെറ്റപ്പിലാണ് രജനി എത്തുന്നത്. തൃഷയും സിമ്രാനുമാണ് ചിത്രത്തില്‍ നായികാ വേഷത്തിലെത്തുന്നത്. ചെന്നെയ്ക്കു പുറമെ ലക്‌നൗ ആണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളിലൊന്ന്. പേട്ടയുടെതായി നേരത്തെ പുറത്തിറങ്ങിയ മോഷന്‍ പോസ്റ്ററിനും മികച്ച വരവേല്‍പ്പ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നു.

ബിഗ് ബഡ്ജറ്റില്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന് അനിരുദ്ധ് രവിചന്ദറാണ് സംഗീതമൊരുക്കുന്നത്. സ്‌റ്റൈല്‍ മന്നന്റെ പേട്ട അടുത്ത വര്‍ഷം പൊങ്കലിന് തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്. പേട്ടയ്ക്കു പുറമെ ശങ്കറിന്റെ തലൈവര്‍ ചിത്രം 2.0യ്ക്കായും വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.