November 5, 2018

ദിതൊക്കെ യെന്ത്.പോത്ത് പാവം ആയോണ്ട് ഞാന്‍ ചത്തില്ല!ടൊവീനോയുടെ കിടിലന്‍ ആക്ഷന്‍ വീഡിയോ കാണാം

ടൊവീനോ തോമസിനെ നായകനാക്കി മധുപാല്‍ സംവിധാനം ചെയ്യുന്ന ഒരു കുപ്രസിദ്ധ പയ്യന്‍ റിലീസിംഗിന് ഒരുങ്ങുകയാണ്. ഈ അവസരത്തില്‍ ചിത്രത്തിലെ ഒരു ആക്ഷന്‍ രംഗത്തിന്റെ ചെറിയയൊരു ദൃശ്യം പുറത്തു വിട്ടിരിക്കുകയാണ് ടൊവീനോ. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഒരു പോത്തുമായി ഏറ്റുമുട്ടുന്നതിന്റെ ഒരു വീഡിയോ ടൊവീനോ പങ്കുവെച്ചത്. ദിതൊക്കെ യെന്ത്..പോത്ത് പാവം ആയോണ്ട് ഞാന്‍ ചത്തില്ല !! എന്ന അടിക്കുറിപ്പും കൂട്ടിച്ചേര്‍ത്തു.

ആക്ഷനും പ്രണയത്തിനുമൊപ്പം ഇതുവരെ കാണാത്ത മാസ്മരിക പ്രകടനവുമായാണ് ടൊവീനോ എത്തുകയെന്നാണ് ട്രെയിലറുകള്‍ നല്‍കുന്ന സൂചന. ചിത്രത്തില്‍ അജയന്‍ എന്ന പാല്‍ക്കാരനായാണ് ടൊവീനോ എത്തുന്നത്. അനു സിത്താരയും നിമിഷ സജയനുമാണ് ചിത്രത്തിലെ നായികമാര്‍. നെടുമുടി വേണു, ശരണ്യ പൊന്‍ വണ്ണന്‍, സിദ്ദിഖ് എന്നിവരും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത് ജീവന്‍ ജോബ് തോമസാണ്. നൗഷാദ് ഷെരീഫ് ആണ് ചിത്രത്തിന്റ് ഛായാഗ്രഹണം.2012ല്‍ ലാലും ആസിഫ് അലിയും ഭാവനയും മുഖ്യ കഥാപാത്രങ്ങളായി അഭിനയിച്ച ഒഴിമുറിയാണ് മധുപാല്‍ ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം.

ചിത്രം നവംബര്‍ ഒന്‍പതിന് തീയേറ്ററുകളിലെത്തും.