രജനികാന്ത് നായകനാകുന്ന 2.0യിലെ ആദ്യ ലിറിക്കല്‍ ഗാനം പുറത്തുവിട്ടു

രജനികാന്ത് നായകനാകുന്ന പുതിയ സിനിമയായ 2.0യിലെ ആദ്യ ലിറിക്കല്‍ ഗാനം പുറത്തുവിട്ടു. “എന്തിര ലോകത്തു” എന്നുതുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വിഡിയോയാണ് പുറത്തുവിട്ടത്. മധന്‍ എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് എ ആര്‍ റഹ്മാന്‍ ആണ്. ഗാനം ആലപിച്ചിരിക്കുന്നത് ശ്രീറാമും, സാഷയും ചേര്‍ന്നാണ്.

മൂവായിരത്തോളം സാങ്കേതിക പ്രവര്‍ത്തകര്‍ ചിത്രത്തിനായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് വീഡിയോയില്‍ പറഞ്ഞിരുന്നത്. ഇതില്‍ 1000 വിഎഫ്‍എക്സ് ആര്‍ടിസ്റ്റുകളും ഉള്‍പ്പെടും. 540 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ്. ശങ്കര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. എമി ജാക്സണാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. അക്ഷയ് കുമാര്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നു.