മോഹന്‍ലാല്‍ ചിത്രം ഡ്രാമയിലെ പ്രോമോ ഗാനം പുറത്തുവിട്ടു


മോഹന്‍ലാല്‍ ചിത്രം ഡ്രാമയിലെ പ്രോമോ ഗാനം പുറത്തുവിട്ടു. മോഹന്‍ലാല്‍ തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. രഞ്ജിത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വര്‍ണചിത്ര, ഗുഡ്‌ലൈന്‍ പ്രൊഡക്ഷന്‍സ് ആന്‍ഡ് ലില്ലി പാഡ് മോഷന്‍ പിക്‌ചേഴ്‌സ് യു.കെ. ലിമിറ്റഡിന്‍റെ ബാനറില്‍ എം.കെ.നാസര്‍, മഹാസുബൈര്‍ എന്നിവര്‍ നിര്‍മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം അഴകപ്പന്‍ കൈകാര്യം ചെയ്യുന്നു. ചിത്രം നവംബര്‍ 1 കേരളപ്പിറവി ദിനത്തില്‍ തിയേറ്ററുകളിലെത്തും.