ജ്യോതികയുടെ ജിമിക്കി കമ്മല്‍ വിഡിയോ കാണാം


രാധാമോഹന്റെ സംവിധാനത്തില്‍ ജ്യോതിക പ്രധാന വേഷത്തിലെത്തുന്ന കാട്രിന്‍ മൊഴിയിലെ ഡാന്‍സ് വിഡിയോ പുറത്തിറങ്ങി. മലയാളത്തില്‍ ഏറെ ഹിറ്റായി മാറിയ ജിമിക്കി കമ്മല്‍ ഗാനമാണ് ഈ തമിഴ് ചിത്രത്തില്‍ വീണ്ടുമെത്തുന്നത്. ബോളിവുഡില്‍ വിദ്യാ ബാലന്‍ പ്രധാന വേഷത്തില്‍ എത്തി ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയ ചിത്രമായ തുമാരി സുലുവിന്റെ തമിഴ് റീമേക്കാണ് ചിത്രം. വീട്ടമ്മയും റേഡിയോ ജോക്കിയുമായി ജ്യോതിക എത്തും.

ജ്യോതികയുടെ ഹിറ്റ് ചിത്രം മൊഴിയുടെയും സംവിധായകനാണ് രാധ മോഹന്‍. നവംബറിലാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. ചിമ്ബു അതിഥി വേഷത്തില്‍ കാട്രിന്‍ മൊഴിയില്‍ എത്തുന്നുണ്ട്. നേരത്തേ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിനും ട്രെയ്‌ലറിനും മികച്ച പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്.