ജോസഫിലെ പൂമുത്തോളെ വിഡിയോ ഗാനം കാണാം


എം പദ്മകുമാറിന്റെ സംവിധാനത്തില്‍ ജോജു ജോര്‍ജ് നായക വേഷത്തിലെത്തുന്ന ജോസഫ് മികച്ച അഭിപ്രായം സ്വന്തമാക്കി തിയറ്ററുകളില്‍ മുന്നേറുകയാണ്. ഒരു റിട്ടയേര്‍ഡ് പോലീസുകാരന്റെ വേഷമാണ് ജോജുവിന്.ഷാഹി കബീര്‍ തിരക്കഥ എഴുതുന്ന ചിത്രം ഒരു പൊലീസുകാരന്റെ ജീവിതത്തിലെ ഇരുണ്ട തലങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്. ചിത്രത്തിലെ പൂമുത്തോളെ എന്നു തുടങ്ങുന്ന ഗാനത്തിന്റെ വിഡിയോ കാണാം.

സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ഇര്‍ഷാദ്, അനില്‍ മുരളി, സാദിഖ്, ഷൈജു ശ്രീധര്‍, സിനില്‍ സൈനുദ്ദീന്‍, മാളവിക മേനോന്‍ തുടങ്ങിയവര്‍ അഭിനേതാക്കളായുണ്ട്. ഡ്രീം ഷോട്ട്‌സ് സിനിമാസിന്റെ ബാനറില്‍ ഷൗക്കത്ത് പ്രസൂണ്‍ ചിത്രം നിര്‍മിച്ചിരിക്കുന്നു.