ജോണി ജോണി യെസ് അപ്പാ-യുടെ വീഡിയോ ഗാനം പുറത്തിറങ്ങി


കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന പുതിയ ചിത്രമാണ് ‘ജോണി ജോണി യെസ് അപ്പാ’. മാര്‍ത്താണ്ഡന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഈ ചിത്രത്തിന്‍റെ വീഡിയോ ഗാനമാന് ഇപ്പോള്‍ പുറത്തിറങ്ങിയത്. പാവാട എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനു സിതാരയാണ് നായികയാകുന്നത്. മമ്ത മോഹന്‍ദാസും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ഷറഫുദ്ദീന്‍, കലാഭവന്‍ ഷാജോണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിലുള്ളത്. വെള്ളിമൂങ്ങ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം ജോജി തോമസ് തിരക്കഥ എഴുതുന്ന ചിത്രമാണിത്. കോട്ടയം പ്രധാന ലൊക്കേഷനായ സിനിമ ഉടന്‍ തിയേറ്ററുകളിലെത്തും. ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ഷാന്‍ റഹ്മാനാണ് സംഗീതം.