20 വര്‍ഷങ്ങള്‍ക്ക് മുമ്പ് മഞ്ജുവിനെ കണ്ടപ്പോള്‍ തോന്നിയ ഒരു കാര്യം; കാവ്യയുടെ വെളിപ്പെടുത്തല്‍!

മഞ്ജു സിനിമയില്‍ എത്തുന്നതിന് മുമ്പ് കാവ്യാ മാധവന്‍ സിനിമയില്‍ എത്തിയിട്ടുണ്ട്. 1991ല്‍ പുറത്തിറങ്ങിയ പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെയാണ് കാവ്യ സിനിമയില്‍ എത്തുന്നത്. ബാലതാരമായി സിനിമയില്‍ എത്തിയ കാവ്യ പിന്നീട് 1996ല്‍ പുറത്തിറങ്ങിയ അഴകിയ രാവണന്‍ എന്ന ചിത്രത്തിലും ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. പിന്നീട് ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയാണ് നായികയായി അഭിനയിക്കുന്നത്. ദിലീപാണ് ചിത്രത്തിലെ നായകൻ.

1995ല്‍ പുറത്തിറങ്ങിയ സാക്ഷി എന്ന ചിത്രത്തിലൂടെയാണ് മഞ്ജു സിനിമയില്‍ എത്തുന്നത്. സുരേഷ് ഗോപി, മുരളി, ഗൗതമി എന്നിവരാണ് ചിത്രത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതിരിപ്പിച്ചത്. എന്നാല്‍ സിനിമയില്‍ അഭിനയിക്കുന്നതിന് മുമ്പ് തന്നെ മഞ്ജുവും കാവ്യയും പരിചയക്കാരാണ്. കാവ്യ തന്നെയാണ് 2010ല്‍ നാന എന്ന സിനിമ മാസികയുടെ സഹോദര പ്രസ്ഥീകരണത്തിലൂടെ തുറന്ന് പറഞ്ഞത്.

ദിലീപ്-മഞ്ജു വിവാഹ മോചനത്തിന് മുമ്പ്
ദിലീപിന്റെയും മഞ്ജുവിന്റെയും വിവാഹമോചനത്തിന് മുമ്പാണ് കാവ്യ മഞ്ജുവുമായുള്ള അടുപ്പത്തെ കുറിച്ച് തുറന്ന് പറഞ്ഞത്. മഞ്ജു ചേച്ചി കണ്ണൂരും ഞാന്‍ നീലേശ്വരത്തും താമസിക്കുന്ന കാലംതൊട്ടേ തനിക്കറിയാമായിരുന്നു. കാവ്യ അഭിമുഖത്തില്‍ പറഞ്ഞു. അന്ന് കാവ്യ മഞ്ജുവിനെ കുറിച്ച് തുറന്ന് പറഞ്ഞ കാര്യങ്ങള്‍..

കലാതിലകമായ വാര്‍ത്ത
മഞ്ജു ചേച്ചി കലാതിലകമായ വാര്‍ത്ത ഞാന്‍ അറിഞ്ഞിരുന്നു. ഞാന്‍ അന്ന് സിനിമയില്‍ ബാലതാരമായി വന്ന സമയത്തായിരുന്നു. ആ സമയത്ത് ഞങ്ങള്‍ ഒരുമിച്ച് ഒരു ചടങ്ങില്‍ വെച്ച് കണ്ടുമുട്ടുകയും ചെയ്തിരുന്നു.
ഞങ്ങള്‍ പരിചയപ്പെട്ടു
ഞങ്ങള്‍ ഒന്നിച്ച് അഭിനയിച്ച ചടങ്ങില്‍ വെച്ച് ചിരിക്കുകയും പരിചയപ്പെടുകയും ചെയ്തിരുന്നു. കണ്ണൂരിലും നീലേശ്വരത്തും ആയിരുന്നതുക്കൊണ്ട് തന്നെ നൃത്തരംഗങ്ങളുമായി ബന്ധപ്പെട്ട് ഞങ്ങള്‍ അറിഞ്ഞുകൊണ്ടാണിരുന്നത്. അതിനെല്ലാം ശേഷമാണ് മഞ്ജു ചേച്ചി സിനിമയില്‍ വന്നത്.

കൂടുതല്‍ അടുപ്പമായത്
മുമ്പ് പരിചയമുണ്ടായിരുന്നുവെങ്കിലും ഇരട്ടകുട്ടികളുടെ അച്ഛന്‍ എന്ന ചിത്രത്തിലൂടെയാണ് ഞങ്ങള്‍ കൂടുതല്‍ അടുത്തത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രം പുറത്തിറങ്ങുന്നത് 1998ലാണ്. പിന്നീട് കൃഷ്ണഗുഡിയില്‍ ഒരു പ്രണയക്കാലത്ത് എന്ന ചിത്രത്തിന് ശേഷം ഞങ്ങള്‍ കൂടുതല്‍ കൂടുതല്‍ അടുപ്പമായി. കാവ്യ അഭിമുഖത്തില്‍ പറഞ്ഞു

ദിലീപുമായുള്ള വിവാഹത്തിന് ശേഷം
ദിലീപുമായുള്ള വിവാഹത്തിന് ശേഷവും ഞാനും മഞ്ജു ചേച്ചിയും ഫോണില്‍ സംസാരിക്കാറുണ്ടായിരുന്നു. ഇടയ്‌ക്കൊക്കെ നേരില്‍ കാണും. വിശേഷങ്ങള്‍ പറയാറുണ്ട്. ചില കല്യാണ ഫങ്ഷനുകളില്‍ വെച്ചും ഞങ്ങള്‍ കണ്ടുമുട്ടിയിരുന്നു.

നല്ല പെരുമാറ്റം
നല്ല പെരുമാറ്റ രീതിയാണ് മഞ്ജു ചേച്ചിയുടേത്. നല്ല നടിയാണെന്ന ഒരു ജാഡയൊന്നും മഞ്ജു ചേച്ചിക്കില്ല. കാവ്യ പറയുന്നു.

മഞ്ജു-ദിലീപ് വിവാഹമോചനം
1998 ഒക്ടോബര്‍ 20ന് വിവാഹിതരായ മഞ്ജുവും ദിലീപും 2014ല്‍ വിവാഹമോചനത്തിന് കുടുംബ കോടതിയെ സമീപിക്കുകയും 2015 ജനുവരിയില്‍ വിവാഹമോചിതരാകുകയും ചെയ്തു.

ദിലീപിന്റെ രണ്ടാം വിവാഹം
മഞ്ജുവുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയ ദിലീപ് 2016ല്‍ വീണ്ടും വിവാഹിതനായി. നടി കാവ്യയെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. 2016 നവംബര്‍ 25നായിരുന്നു വിവാഹം.