സോഷ്യല്‍ മീഡിയയില്‍ തരംഗമായി പ്രിയ പ്രകാശിന്‍റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട്‌


ആഴ്ചകൾ കഴിഞ്ഞിട്ടും സോഷ്യൽ മീഡിയ മുഴുവൻ ട്രെന്റിങ് ആയി തുടരുകയാണ് ഒരു അഡാർ ലൗവിലെ പ്രിയ നായിക പ്രിയ പ്രകാശ് വാര്യർ.ആദ്യ ഗാനവും ആദ്യ ടീസറും വലിയ ഹിറ്റായതോടെ പ്രിയയ്ക്ക് കിട്ടുന്ന ആരാധക പിന്തുണയും ചെറുതല്ല.

ഒമർ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാർ ലൗവിന് വേണ്ടി ഷാൻ റഹ്‌മാൻ ഒരുക്കിയ ഗാനം ഇതിനോടകം യൂട്യൂബിൽ കണ്ടത് നിരവധി ആളുകളാണ്.

റെക്കോർഡ് വ്യുസാണ് ഗാനത്തെ തേടി ഇപ്പോൾ എത്തിയിരിക്കുന്നത്.ഇതിനിടെയിൽ പല ഫോട്ടോഷൂട്ടിലും ഫാഷൻ ഷോയിലും പ്രിയ ഭാഗമാകുകയുണ്ടായി.ഇവയെല്ലാം തന്നെ പ്രിയ എന്ന നായിക നടിക്ക് ഉണ്ടാക്കി കൊടുത്ത മൈലേജ് ചെറുതല്ല.