വയസ്സായ ലുക്കിൽ ദിലീപ് എത്തുന്നു ’കേശു ഈ വീടിന്റെ നാഥനുമായി’ നാദിർഷയുടെ സിനിമ വരുന്നു!!!

ദിലീപ് നാദിർഷ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം ’കേശു ഈ വീടിന്റെ നാഥൻ’ അടുത്ത വർഷം ഉണ്ടായേക്കും. ചിത്രത്തിൽ പ്രായമുള്ള ഗെറ്റപ്പിൽ ആയിരിക്കും ദിലീപ് എത്തുക. എത്ര സമയം ചെറുപ്പമായ ഗെറ്റപ്പില്‍ താരം ചിത്രത്തിലുണ്ടാകുമെന്നത് തിരക്കഥ പൂര്‍ത്തിയായാലേ വ്യക്തമാകൂ.

ഉര്‍വശിയെയാണ് ദിലീപിന്റെ നായികയായി ചിത്രത്തില്‍ പരിഗണിക്കുന്നതെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായ കേശുവിന്റെ സഹോദരിയുടെ വേഷം പൊന്നമ്മ ബാബുവാണ് ചെയ്യുന്നത്.
നാദിർഷ തന്നെ സംവിധാനം ചെയ്യുന്ന കട്ടപനയിലെ ഹൃതിക്ക് റോഷന്റെ തമിഴ് പതിപ്പിന് ശേഷമായിരിക്കും ഈ ചിത്രം തുടങ്ങുക. മുരളി ഗോപി തിരകഥ എഴുതുന്ന കമ്മാരസംഭവം എന്ന ചിത്രമാണ് ദിലീപിന്റെ അടുത്ത റിലീസ്.