മോഹൻലാൽ രഞ്ജിത് കൂട്ടുകെട്ടിലെ ഡ്രാമയുടെ ആദ്യ ടീസർ പുറത്തിറങ്ങി കാണാം!!!

മൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് രഞ്ജിത്തും മോഹന്‍ലാലും വീണ്ടും ഒരു സിനിമയ്ക്കായി പ്രവര്‍ത്തിക്കുന്നത്. ലണ്ടനില്‍ ഭൂരിഭാഗവും ചിത്രീകരിച്ച ചിത്രത്തില്‍ മണിയന്‍പിള്ള രാജുവും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രഞ്ജി പണിക്കര്‍, സുരേഷ് കൃഷ്ണ, ദിലീഷ് പോത്തന്‍, ശ്യാമപ്രസാദ്, ആശാ ശരത്, കനിഹ തുടങ്ങിയവരും വേഷമിടുന്നു. വിനു തോമസാണ് ചിത്രത്തിന് ഈണം നല്‍കുന്നത്.