മൈക്കുമായി മാധ്യമ പ്രവര്‍ത്തകര്‍, അസ്വസ്ഥതയോടെ ഭാവന പറഞ്ഞു – ‘നന്ദി’

തിരുവമ്ബാടി ക്ഷേത്രത്തില്‍ വെച്ച്‌ നടന്ന വിവാഹത്തിനു ശേഷം നടി ഭാവനയും ഭര്‍ത്താവ് നവീനും മാധ്യമങ്ങളെ കണ്ടു. കല്യാണം ക്യാമറയില്‍ പകര്‍ത്താനെത്തിയവരെ നിരാശരാക്കാതെ ഭാവനയും നവീനും ഫോട്ടോഗ്രാഫര്‍ക്ക് മുന്നില്‍ കുറച്ച്‌ നേരം നിന്നു. എന്നാല്‍, മൈക്കുമായി മാധ്യമ പ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ ഭാവനയുടെ മുഖം വാടി, താരം അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തു.

മൈക്കുമായി എത്തിയ മാധ്യമ പ്രവര്‍ത്തകരോട് നിസ്സംഗതയോടെ ഭാവന ‘നന്ദി’ എന്ന് മാത്രം പറഞ്ഞു. നവീന്‍ ഒന്നും മിണ്ടിയതുമില്ല. സ്വകാര്യമായി നടത്തിയ ചടങ്ങില്‍ ചാനല്‍ ക്യാമറകളും ഫോട്ടോഗ്രാഫര്‍മാരും ഇടിച്ചു കയറിയതിന്റെ അസ്വസ്ഥത ഇരുവരുടെയും മുഖത്ത് പ്രകടമായിരുന്നു.

ഇന്ന് രാവിലെ 9.30 നും 10നും ഇടയിലുള്ള ശുഭമുഹൂര്‍ത്തത്തിലായിരുന്നു താലികെട്ട്. തിരുവമ്ബാടി ക്ഷേത്രത്തില്‍ നടക്കുന്ന ലളിതമായ ചടങ്ങില്‍ ഇരുവരുടെയും കുടുംബത്തിലെ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. തുടര്‍ന്നു ബന്ധുക്കള്‍ക്കായുള്ള വിരുന്ന് ജവഹര്‍ലാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു.

ചലച്ചിത്ര മേഖലയില്‍ നിന്നും മഞ്ജു വാര്യര്‍, രമ്യ നമ്ബീശന്‍, നവ്യ നായര്‍, ലെന, മിയ, മിഥുന്‍ തുടങ്ങിയവര്‍ റിസെപ്ഷനില്‍ പങ്കെടുത്തു. സിനിമയിലെ സുഹൃത്തുക്കള്‍ക്കായി ലുലു കണ്‍വെന്‍ഷന്‍ സെന്റരില്‍ റിസപ്ഷെന്‍ നടത്തും. ലുലു കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കാനിരിക്കുന്ന റിസെപ്ഷനില്‍ സിനിമാ മേഖലയില്‍ നിന്നുള്ള പല പ്രമുഖരേയും ക്ഷണിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

Leave a Reply

Your email address will not be published. Required fields are marked *