മെഴുതിരി അത്താഴങ്ങളുടെ ടീസർ ഏറ്റെടുത്ത് വെഡിങ് ടീസറും.

എന്റെ മെഴുതിരി അത്താഴത്തിന്റെ ടീസർ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. 1.മില്യൺ അധികം ആൾക്കാരാണ് ദുലഖർ ഷെയർ ചെയ്ത ഈ ടീസർ കണ്ടത്.

കുറച്ചു ദിവസങ്ങൾക്ക് മുൻപ് ടീസറിനെക്കുറിച്ച് ഒരു പാക്കിസ്ഥാനി റീവ്യൂ ഇട്ടതും സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.

ഇപ്പൊഴിതാ എന്റെ മെഴുതിരി അത്താഴത്തിന്റെ ട്രെയ്‌ലറിന്റെ മാതൃകയിൽ ഒരു വെഡിങ് ടീസർ ഇറങ്ങിയിരിക്കുകയാണ്.
ആട് 2ന് ശേഷം ഇങ്ങനെ ഒരു വരവേൽപ് ഒരു ചിത്രത്തിന് കിട്ടുന്ന ആദ്യമായാണ്, മുൻപ് ആട്‌ 2നെ മാതൃകയാക്കി ഇതുപോലെ തന്നെ വെഡിങ് ടീസറുകൾ ഇറങ്ങിയിരുന്നു.

ഏകദേശം 2മിനിറ്റോളം ദൈർഘ്യമുള്ള വെഡിങ് ടീസറിൽ എന്റെ മെഴുതിരി അത്താഴത്തിലെ പ്രണയം തുളുമ്പുന്ന ഡയലോഗുകളും,കോസ്റ്റൂംസം എല്ലാം അതേപോലെ പകർത്തിയിട്ടുണ്ട്. എന്തായാലും സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഒരു ചർച്ചാ വിഷയമായിരിക്കുകയാണ് ഈ വെഡിങ് ടീസർ.

ദുൽഖർ പുറത്തുവിട്ട എന്റെ മെഴുതിരി അത്താഴത്തിന്റെ ട്രെയ്‌ലറിനെ പ്രധാനമായി ആകർഷിക്കുന്നത് ആ ലൊക്കേഷനുകളും, മനസ്സിന് കുളിർമ്മയേകുന്ന പ്രണയവും എല്ലാം നമുക്ക് ഒരു ഫ്രഷ്നസും നൽകുന്നു. ടീസർ ഒരു വൻവിജയമാകാൻ കാരണവും ഇത് തന്നെയാണ്. ടീസർ കൂടാതെ ട്രെയ്ലറും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു

നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ നായകനായെത്തുന്ന പുതിയ ചിത്രമാണ് എന്റെ മെഴുതിരി അത്താഴങ്ങൾ. സൂരജ് തോമസാണ് ചിത്രം സംവിധാനം ചെയ്യുന്നത്

അനൂപ് മേനോൻ നായകനാകുന്ന ചിത്രത്തിൽ മിയക്കൊമൊപ്പം പുതുമുഖ നടി ഹന്നയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അലൻസിയർ, ബൈജു എന്നിവരും ചിത്രത്തൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. റഫീഖ് അഹമ്മദിന്റ വരികൾക്ക് എം ജയചന്ദ്രനാണ് സംഗീതം നൽകിയിരിക്കുന്നത്. 999 എന്റർടൈൻമെൻറ്സിന്റെ ബാനറിൽ നോബിൾ ജോസാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

‘നീല നീല മിഴികളോ’ എന്ന ഗാനം നേരത്തെ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത എന്തെന്നാൽ ഇറങ്ങിയ ഗാനങ്ങൾ എല്ലാം സൂപ്പർഹിറ്റാണ്

ചിത്രത്തിന്റെ കളർഫുള്ളായ പോസ്റ്ററുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.ഊട്ടിയുടെ ദൃശ്യഭഗിയും അതിമനോഹരമായി ഒപ്പിയെടുക്കാനും ക്യാമറാമാൻ ജിത്തു ദാമോദറിന് സാധിച്ചിട്ടുണ്ട് .

ബ്യുട്ടിഫുൾ,ട്രിവാൻഡ്രം ലോഡ്ജ് എന്നീ ചിത്രങ്ങൾക്ക് ശേഷം അനൂപ് മേനോൻ തിരക്കഥ എഴുതുന്ന ചിത്രമാണ് എന്റെ മെഴുതിരി അത്താഴങ്ങൾ.ജൂലൈ 27നാണ് ചിത്രം തീയറ്ററിൽ എത്തുന്നത്.