മലയാളത്തിൽ മാത്രം ഒതുങ്ങാൻ ആഗ്രഹിക്കുന്നില്ല, നയം വ്യക്തമാക്കി ഉണ്ണി മുകുന്ദൻ!

സിക്‌സ് പാക്കും മസിലും ഉള്ള നായകന്മാരെ മലയാളത്തിന് തീരെ താല്പര്യമില്ല എന്നൊരു തോന്നല്‍ പലരിലും ഉണ്ട്. ഉറച്ച ശരീരവും സിക്‌സ് പാക്കുമായി എത്തിയ ഉണ്ണി മുകുന്ദനെ ഇതേ കാരണത്താല്‍ എഴുതി തള്ളിയവരും കുറവല്ല. എന്നാല്‍ എല്ലാവരുടേയും കണക്കുകൂട്ടലുകളെ പാടെ തെറ്റിച്ചുകൊണ്ട് മലയാള സിനിമയില്‍ ഉണ്ണി മുകുന്ദന്‍ കാലുറപ്പിക്കുകയായിരുന്നു. സിനിമ ജീവിതത്തിന്റെ ഏഴാം വര്‍ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ മലയാളത്തിന് പുറമേ തെലുങ്കില്‍ നായകനായി അരങ്ങേറിയിരിക്കുകയാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട മസിലളിയന്‍.

മോഹന്‍ലാല്‍, ജൂനിയര്‍ എന്‍ടിആര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ജനത ഗാരേജ് എന്ന ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടായിരുന്നു ഉണ്ണി മുകുന്ദന്റെ തെലുങ്ക് അരങ്ങേറ്റം. ഇപ്പോഴിതാ രണ്ടാം ചിത്രമായ ബാഗമതിയിലൂടെ നായകനായും തെലുങ്കില്‍ ചുവടുറപ്പിക്കാന്‍ ഒരുങ്ങുകയാണ് ഉണ്ണി.

 

Leave a Reply

Your email address will not be published. Required fields are marked *