ഞാന്‍ സംഘടന അല്ല, അംഗമാണ്, ദിലീപ് വിഷയത്തിൽ ഒന്നും പറയാനില്ല: ജയസൂര്യ

നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ ദിലീപിനെ അമ്മയില്‍ തിരിച്ചതില്‍ നിലപാട് വ്യക്തമാക്കി അമ്മയുടെ നിര്‍വ്വാഹക സമിതിയംഗമായ ജയസൂര്യ. ദിലീപ് വിഷയത്തില്‍ തീരുമാനങ്ങള്‍ എടുക്കേണ്ടത് സംഘടനയുടെ ഭാരവാഹികളാണെന്ന് ജയസൂര്യ പറയുന്നു.

ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതുമായി ഉണ്ടായിരിക്കുന്ന വിവാദങ്ങളെ കുറിച്ച് തനിക്കൊന്നും പറയാനില്ലെന്നും ജയസൂര്യ പറയുന്നു. ഇത് സംബന്ധിച്ച് ഔദ്യോഗികമായി പറയേണ്ടത് അമ്മയുടെ ഭാരവാഹികളാണ്. താന്‍ സംഘടനയല്ല. അമ്മയുടെ ഒരു അംഗം മാത്രമാണ്. സംഘടന എടുക്കുന്ന തീരുമാനങ്ങള്‍ ബന്ധപ്പെട്ടവര്‍ മാധ്യമങ്ങളെ അറിയിക്കുമെന്നും ജയസൂര്യ വ്യക്തമാക്കി..