ജ്യോതികയുടെ പൊലീസ് ചിത്രം ‘നാച്ചിയാര്‍ ‘ ഫെബ്രുവരി 16ന് പ്രദര്‍ശനത്തിനെത്തുന്നു

തമിഴകത്തിന്റെ എവര്‍ഗ്രീന്‍ നായിക ജ്യോതികയുടെ പുതിയ ചിത്രം നാച്ചിയാര്‍ ഫെബ്രുവരി 16ന് പ്രദര്‍ശനത്തിനെത്തുന്നു . ബാല സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് ജ്യോതിക എത്തുന്നത്.

1980 ല്‍ നടന്ന ഒരു സംഭവത്തെ അടിസ്ഥാനമാക്കിയാണ് നാച്ചിയാര്‍ എന്ന ചിത്രം ഒരുക്കുന്നത്. ജിവി പ്രകാശും ചിത്രത്തില്‍ മുഖ്യ കഥാപാത്രമായി എത്തുന്നു. ജിവി പ്രകാശ് ട്വീറ്ററിലൂടെയാണ് ചിത്രത്തിന്റെ റിലീസിങ് തിയതി അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *