അഡ്വെഞ്ചർ ആയ അച്ഛന്റെ അഡ്വെഞ്ചർ ആയ മകൻ; ആദിയെയും പ്രണവിനെയും പ്രശംസിച്ചു സുരാജ് വെഞ്ഞാറമ്മൂട്..!

ആദിക്കും പ്രണവിനും അഭിനന്ദനങ്ങളും ആശംസകളും ഒഴുകിയെത്തുകയാണ്. ഇന്നലെ കേരളത്തിൽ ഗംഭീര പ്രേക്ഷക പ്രതികരണത്തോടെ പ്രദർശനം ആരംഭിച്ച ആദി ചിത്രം കാണുന്ന ഓരോ പ്രേക്ഷകനെയും കോരിത്തരിപ്പിക്കുകയാണ്. മകന്റെ ചിത്രത്തിന് വിസ്‍മയിപ്പിക്കുന്ന അഭിപ്രായങ്ങളും അഭിനന്ദനങ്ങളും വരുമ്പോൾ മോഹൻലാൽ ഈ ചിത്രം കണ്ടത് മുംബൈയിൽ വെച്ചാണ്. തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിൽ നിന്നുമാണ് മോഹൻലാൽ മുംബൈയിലെ തിയേറ്ററിൽ ആദി കാണാൻ എത്തിയത്. മോഹൻലാലിനു ഒപ്പം സുരാജ് വെഞ്ഞാറമൂടും ഉണ്ടായിരുന്നു ആദി കാണാൻ. ആദി കണ്ടിറങ്ങിയ സുരാജിന്റെ പ്രതികരണം ആണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. അഡ്വെഞ്ചർ അച്ഛന്റെ അഡ്വെഞ്ചർ ആയ മകൻ എന്നാണ് സുരാജ് പ്രണവിനെ വിശേഷിപ്പിച്ചത്. ആദ്യ ചിത്രം ആണെന്ന് തോന്നാത്ത വിധ അത്ര ഗംഭീരമായി പ്രണവ് അഭിനയിച്ചു എന്നും ആദി ഒരു ഗംഭീര ചിത്രം ആയി വന്നിട്ടുണ്ടെന്നും സുരാജ് പറഞ്ഞു.

 

ചിത്രം കണ്ട മോഹൻലാലും ഹാപ്പി ആണ്. മികച്ച ഒരു ത്രില്ലർ ആണ് ആദി എന്നും മകൻ നന്നായി ചെയ്തിട്ടുണ്ട് എന്നാണ് തനിക്കു തോന്നിയത് എന്നും മോഹൻലാൽ പറഞ്ഞു. ഏതായാലും അച്ഛനെന്ന നിലയിലും നടൻ എന്ന നിലയിലും ആദി നേടിയ വിജയം വളരെ സന്തോഷം നൽകുന്നു എന്നും മോഹൻലാൽ പറഞ്ഞു. ജീത്തു ജോസഫ് രചനയും സംവിധാനവും നിർവഹിച്ച ചിത്രം ആന്റണി പെരുമ്പാവൂർ ആണ് നിർമ്മിച്ചത്. മോഹൻലാൽ നായകൻ ആയി അല്ലാതെ ആശീർവാദ് സിനിമാസ് നിർമ്മിക്കുന്ന ആദ്യത്തെ ചിത്രമാണ് ആദി എന്ന സവിശേഷതയും ഉണ്ട്. ഏതായാലും ഈ പുതിയ വർഷത്തെ മലയാള സിനിമയിലെ ആദ്യത്തെ ബ്ലോക്ക്ബസ്റ്റർ ഹിറ്റായി മാറിയിരിക്കുകയാണ് ആദി എന്ന പ്രണവ് മോഹൻലാൽ- ജീത്തു ജോസഫ് ചിത്രം.

Leave a Reply

Your email address will not be published. Required fields are marked *