ഷക്കീലയുടെ ജീവിത കഥ പറയുന്ന ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ട് നായിക


ഷക്കീലയുടെ ജീവിത കഥ പറയുന്ന ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് ചിത്രത്തിൽ ഷക്കീലയുടെ വേഷം ചെയ്യുന്ന റിച്ച ചദ്ദ പുറത്ത് വിട്ടു.. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ആണ് താരം ഫസ്റ്റ് ലുക്ക് പുറത്തു വിട്ടത്.. ഷക്കീല എന്ന് തന്നെ ആണ് ചിത്രത്തിൻറെ പേര്.. ചിത്രത്തിൽ യഥാർത്ഥ ഷക്കീലയും ഒരു ചെറിയ വേഷത്തിൽ എത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ..


ചിത്രം 2019 ൽ പുറത്തിറങ്ങും.ഇന്ദ്രജിത് ലങ്കേഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഥാപാത്രത്തോട് നീതി പുലർത്താൻ റിച്ച മലയാളം പഠിക്കുന്നുവെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.


തെലുങ്കിലൂടെ സിനിമാ രംഗത്തെത്തിയ ഷക്കീല കിന്നാരത്തുമ്പികൾ എന്ന ചിത്രത്തിലൂടെയാണ് മലയാളക്കര ഇളക്കി മറിക്കുന്നത്. ഇന്ദ്രജിത് ലങ്കേഷിന്റെ ചിത്രം പുതിയ വിവാദങ്ങള്‍ക്ക് വഴിതെളിക്കാനാണ് സാധ്യത.ഷക്കീലയുടെ ജീവിതത്തില്‍ സംഭവിച്ച പലകാര്യങ്ങളും ചിത്രീകരിക്കുന്നുണ്ട്.പലരുടെ മുഖംമൂടി വലിച്ചു കീറുന്നതായിരിക്കും ചിത്രമെന്ന വിലയിരുത്തലും ഉണ്ട്.