വിവാഹശേഷം വരാന്‍ പറ്റാത്ത സ്ഥലമോ സിനിമ?അഭിനയം നിര്‍ത്തുന്ന നടിമാരെ വിമര്‍ശിച്ച്‌ നടന്‍ വിജയരാഘവന്‍


വിവാഹം കഴിയുന്നതോടെ കുടുംബ ജീവിതത്തിനായി സിനിമ ഉപേക്ഷിക്കുന്ന നടിമാരുടെ എണ്ണം വര്‍ദ്ധിച്ചു വരുകയാണ്. വിവാഹശേഷം അഭിനയം നിര്‍ത്തുന്ന നടിമാരെ വിമര്‍ശിച്ച്‌ നടന്‍ വിജയരാഘവന്‍. വിവാഹശേഷം അഭിനയം നിര്‍ത്തുന്നുവെന്ന് ദയവ് ചെയ്ത് പറയരുതെന്നു വിജയരാഘവന്‍ ഒരു ചാനല്‍ പരിപാടിയില്‍ പറയുന്നു.

‘സിനിമയിലെ എല്ലാ സൗഭാഗ്യങ്ങളും അനുഭവിച്ചിട്ട് വിവാഹത്തോടെ എന്തോ മോശം പണി ചെയ്തപോലെ അഭിനയം നിര്‍ത്തുന്നുവെന്ന് പറയുന്നതിന്റെ ഔചിത്യം മനസിലാകുന്നില്ല. സിനിമയിലുള്ളവരെല്ലാം മോശക്കാരാണെന്നും വിവാഹശേഷം വരാന്‍ പറ്റാത്ത സ്ഥലമാണെന്നും പറയുന്ന പോലെയാണ് വിവാഹശേഷം അഭിനയം നിര്‍ത്തുന്നുവെന്ന് പറയുന്നത്’- വിജയരാഘവന്‍ വ്യക്തമാക്കി.

തനിക്ക് ഒരു പത്ത് ജന്മമുണ്ടായാലും നടനായി തന്നെ ജനിക്കണമെന്നാണാഗ്രഹമെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു