വരത്തനിലെ അനുഭവം എനിക്കുമുണ്ടായിട്ടുണ്ട്:ഫഹദ് ഫാസില്‍

ഇയ്യോബിന്റെ പുസ്തകം എന്ന ചിത്രത്തിന് ശേഷം ഫഹദ് ഫാസില്‍ അമല്‍ നീരദ് കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങിയ ചിത്രം വരത്തന്‍ തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടിക്കൊണ്ടിരിക്കുകയാണ്. ദുബൈയില്‍ നിന്ന് വരുന്ന എബിയും കുടുംബവും നേരിടുന്ന ചില പ്രശ്നങ്ങളാണ് ചിത്രത്തില്‍ പറയുന്നത്. ചിത്രത്തില്‍ ഫഹദ് ഫാസില്‍, ഐശ്വര്യ ലക്ഷ്മി മികച്ച അഭിനയമാണ് കാഴ്ചവച്ചിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യപകുതിയില്‍ നിന്ന് വ്യത്യസ്തമായ ഹൈപ്പിലാണ് രണ്ടാം പകുതിയില്‍ ചിത്രം കടന്നുപോകുന്നത്. എന്ത്കൊണ്ട് ചിത്രം തിരഞ്ഞെടുത്തുവെന്ന് ഫഹദ് പറയുന്നു.

കെെയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിന് ശേഷം യുഎസ്സിലേക്ക് പഠനത്തിനായി പോയി.യുഎസില്‍ നിന്ന് പഠനം കഴിഞ്ഞ് താന്‍ തിരിച്ചെത്തുമ്ബോള്‍ നാട്ടില്‍ പല തരത്തിലുള്ള മാറ്റങ്ങളാണ് ഉണ്ടായത്. പുറത്തു നിന്നും ഒരാള്‍ നോക്കിക്കാണുന്നതു പോലെയാണ് നാടിനെ അന്ന് ഞാനും നോക്കിക്കണ്ടത്. വലിയ മാറ്റങ്ങള്‍. വരത്തനെ പോലെയായിരുന്നു അന്ന് താനും അതാണെന്നെ ചിത്രത്തിലേക്ക് അടുപ്പിച്ചത് .

അമല്‍ നീരദ് സംവിധാനം ചെയ്ത വരത്തനിലൂടെ നസ്രിയ നസീം സിനിമാ നിര്‍മ്മാണത്തിലേക്ക് കൂടി ചുവട് വെച്ചിരിക്കുകയാണ്. ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ്, അമല്‍ നീരദ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ നസ്രിയയും അമല്‍ നീരദും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഫഹദും ഐശ്വര്യയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ദിലീഷ് പോത്തന്‍, ഷറഫിദീന്‍, തുടങ്ങിയവരാണ് മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സുഹാസ് ഷര്‍ഫു കൂട്ടുകെട്ടിലാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.