നടന്‍ ടി.പി. മാധവന്റെ ആരോഗ്യനില അതീവ ഗുരുതരം


കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്നചലച്ചിത്ര നടന്‍ ടി.പി. മാധവന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. തീവ്ര പരിചരണ വിഭാഗത്തിലാണ് .2016 ഫെബ്രുവരി മുതല്‍ പത്തനാപുരം ഗാന്ധിഭവനിലാണ് കഴിയുന്നത്. അഭിനയ രംഗത്ത് സജീവമായിരിക്കെ ആരോഗ്യനില മോശമായപ്പോള്‍ ശിഷ്ടജീവിതം ഹരിദ്വാറില്‍ ആകണമെന്ന ആഗ്രഹത്താല്‍ പുറപ്പെട്ട അദ്ദേഹം 2015 ഒക്ടോബറില്‍ ഹരിദ്വാറില്‍ കുഴഞ്ഞുവീണ് പരിക്കേറ്റു.

സിനിമയിലെ തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞ് ആശ്രമജീവിതം ആഗ്രഹിച്ച്‌ ഹരിദ്വാറിലേക്ക് പോയ ടി.പി മാധവന് അവിടെവച്ച്‌ പക്ഷാഘാതം ബാധിച്ചതോടെയാണ് പത്തനാപുരം ഗാന്ധിഭവനിലെത്തിയത്. ഏറെക്കാലത്തെ ചികിത്സയ്ക്കുശേഷം ആരോഗ്യം വീണ്ടെടുത്ത ടി.പി. സിനിമയിലെ തിരക്കുകളില്‍ നിന്നും അകന്നെങ്കിലും ഗാന്ധിഭവനുമായി ബന്ധപ്പെട്ടുള്ള നിരവധി പൊതുവേദികളില്‍ സജീവമായിരുന്നു.