ദീപികയെ സംരക്ഷിച്ച്‌ രണ്‍വീര്‍;മടങ്ങി വരവ് ആഘോഷമാക്കി ആരാധകര്‍


കല്യാണമേളം കഴിഞ്ഞ് ആരാധകരുടെ പ്രിയ താരദമ്ബതികള്‍ ഇന്ത്യയില്‍ തിരിച്ചെത്തി. ഇറ്റലിയില്‍ നടന്ന ആര്‍ഭാടമായ കല്ല്യാണ ആഘോഷം കഴിഞ്ഞ് ആണ് ബോളിവുഡിന്റെ ഏറ്റവും പുതിയ താര ദമ്ബതികളായ രണ്‍വീര്‍ സിങ്ങും ദീപിക പദുക്കോണും ഇന്ത്യയില്‍ തിരിച്ചെത്തിയത്.

മുംബൈ വിമാനത്താവളത്തില്‍ വെളുപ്പിന് വന്നിറങ്ങിയ താരങ്ങളെ കാണാന്‍ വന്‍ തിരക്കായിരുന്നു. ഇരുവരുടെയും ചിത്രങ്ങള്‍ വൈറലാകുകയാണ്.

ദീപിക-രണ്‍വീര്‍ വിവാഹം കൊങ്കണി ആചാരപ്രകാരം നടന്നത്.ബുധനാഴ്ചയാണ് ഇരുവരും വിവാഹിതരായത്. ഇറ്റലിയില്‍ നടന്ന വിവാഹച്ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്.ആറുവര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് രണ്‍വീറും ദീപികയും വിവാഹിതരായത്.