കുട്ടിമാമയില്‍ ധ്യാനിനൊപ്പം ശ്രീനിവാസനും


ഗോകുലം മൂവിസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ശ്രീനിവാസന്‍ ചിത്രം കുട്ടിമാമയുടെ പുരോഗമിക്കുന്നു. ആലത്തൂരിനടുത്തുള്ള കാവശ്ശേരിയിലെ പുരാതനമായ ഒരു തറവാട്ടിലായിരുന്നു വി.എം. വിനു സംവിധാനം ചെയ്യുന്ന കുട്ടിമാമാ എന്ന ചിത്രത്തിന്‍റെ ചിത്രീകരണം. ശേഖരന്‍കുട്ടി എന്ന റിട്ട: പട്ടാളക്കാരന്‍റെ വേഷമാണ് ശ്രീനിവാസന്‍ ചെയ്യുന്നത്.

ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസനും ഒരു സുപ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മുമ്ബ് മകന്‍റെ അച്ഛനിലൂടെ ശ്രീനിവാസനേയും വിനീത് ശ്രീനിവാസനേയും ഒന്നിപ്പിച്ച ക്രെഡിറ്റും വി.എം. വിനുവിനുണ്ട്.

മീരാ വാസുദേവ്, വിശാഖ് , മഞ്ജു,സ്വാസിക, പ്രേംകുമാര്‍, നിര്‍മ്മല്‍ പാലാഴി, ശശികലിംഗ എന്നിവരാണ് മറ്റ് താരങ്ങള്‍. ദുര്‍ഗ്ഗാകൃഷ്ണയാണ് ചിത്രത്തിലെ നായിക. ഒരു മുന്‍ പട്ടാളക്കാരന്‍റെ ഇപ്പോഴത്തെ ജീവിതവും അദ്ദേഹത്തിന്‍റെ ജീവിതാനുഭവങ്ങളും ഓര്‍മ്മകളുമൊക്കെയാണ് ഈ ചിത്രം പറയുന്നത്. വി.എം.വിനുവിന്‍റെ മകന്‍ വരുണ്‍ വിനുവാണ് ഈ ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍.