ആരും അറിയാതെ രഹസ്യമായി കല്യാണം കഴിച്ചതായിരുന്നല്ലോ എന്നിട്ട് ഈ ഫോട്ടോ എങ്ങനെ ലീക്കായി തന്റെ ഫേക്ക് വിവാഹ ഫോട്ടയോട് സാമന്ത!!!

ഇഷ്ടതാരത്തിന്റെ ചിത്രം സിനിമാ മാഗസിനുകളില്‍ നിന്ന് വെട്ടിയെടുത്ത് ചുമരില്‍ പതിപ്പിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ ഡിജിറ്റല്‍ യുഗത്തില്‍ കമ്ബ്യൂട്ടറിന്റെ പിറവിയോടെ ആരാധനയുടെ സ്വഭാവവും മാറിയിട്ടുണ്ട്. ഇപ്പോള്‍ എല്ലാ കളികളും ഫോട്ടോഷോപ്പ് പോലുള്ള ഫോട്ടോ എഡിറ്റിംഗ് സോഫ്റ്റ്വെയറുകള്‍ ഉപയോഗിച്ചാണ്. ആരാധകന്റെ അത്തരമൊരു സ്നേഹത്തില്‍ ഇത്തവണ പണികിട്ടിയിരിക്കുന്നത് തെന്നിന്ത്യന്‍ താരസുന്ദരി സാമന്തയ്ക്കാണ്.

സമാന്തയോട് ആരാധന മൂത്ത ഒരു ആരാധകന്‍ ഒടുവില്‍ നടിയെ തന്നെ അങ്ങ് വിവാഹം കഴിച്ചു. ചിത്രം സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുകയാണ്.ആരാധനമൂത്ത് സമാന്തയെ വിവാഹം ചെയ്യുന്നൊരു ചിത്രമാണ് ഇയാള്‍ ഫോട്ടോഷോപ്പില്‍ ചെയ്തത്. സമാന്തയുടെ വിവാഹഫോട്ടോയില്‍ നിന്ന് ഭര്‍ത്താവ് നാഗചൈതന്യയെ വെട്ടിമാറ്റി സ്വന്തം ചിത്രം അതോടൊപ്പം ചേര്‍ക്കുകയായിരുന്നു.

ഈ ചിത്രം സാമൂഹികമാധ്യമങ്ങളില്‍ വൈറലായതോടെ ചിലര്‍ അത് സമന്തയുടെ ശ്രദ്ധയില്‍ പെടുത്തി. ആരാധകന്റെ ‘കലാവിരുത്’ കണ്ട താരം ചിത്രം ട്വീറ്റ് ചെയ്തിരിക്കുകയാണ്. ചിത്രം ആരാധകര്‍ക്കായി പങ്കുവച്ച സാമന്ത ഇങ്ങനെ കുറിച്ചു.’കഴിഞ്ഞ ആഴ്ച ഒളിച്ചോടി. ചിത്രം എങ്ങിനെ ചോര്‍ന്നുവെന്ന് അറിഞ്ഞൂടാ. ആദ്യ കാഴ്ചയില്‍ മൊട്ടിട്ട പ്രണയമായിരുന്നു.’