ആനക്കള്ളൻ ടീമിന്റെ ഫ്ലാഷ് മോബ്;ചുവടു വെച്ച് ഷംനയും


ബിജുമേനോന്‍ മുഖ്യ വേഷത്തിലെത്തുന്ന ആനക്കള്ളന്‍ ഉടന്‍ തിയറ്ററുകളില്‍ എത്തുകയാണ്. ഉദയ കൃഷ്ണയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രം സുരേഷ് ദിവാകറാണ് സംവിധാനം ചെയ്യുന്നത്. ചിത്രം ഒരു മര്‍ഡര്‍ മിസ്റ്ററി ആണെന്നാണ് സൂചന. അനുശ്രീ, കനിഹ, ഷംന കാസിം എന്നീ മൂന്നു നായികമാര്‍ ചിത്രത്തിലുണ്ട്. കൊച്ചിയിലെ മാളില്‍ ചിത്രത്തിന്റെ പ്രചാരണത്തിനായി ഷംന കാസിമിന്റെ നേതൃത്വത്തില്‍ നടന്ന ഫഌഷ് മോബ് കാണാം.

ബാല, സുധീര്‍ കരമന, കൈലാസ്, ഹരീഷ് കണാരന്‍, സുരേഷ് കൃഷ്ണ, ദേവന്‍, അനില്‍ മുരളി, ജനാര്‍ദ്ധനന്‍, ബിന്ദു പണിക്കര്‍, പ്രിയങ്ക തുടങ്ങിയവര്‍ ചിത്രത്തില്‍ വേഷമിടുന്നു. സപ്ത തരംഗ് സിനിമ നിര്‍മിക്കുന്ന ചിത്രത്തിന് നാദിര്‍ഷയാണ് സംഗീതം നല്‍കുന്നത്. ബിജു മേനോന്‍ ചിത്രത്തിനായി ഒരു ഗാനം പാടിയിട്ടുമുണ്ട്.