അമ്പിളിക്ക് വേണ്ടി ടാറ്റു മായ്ച്ച്‌ സൗബിന്‍:ആരാധകര്‍ നിരാശയില്‍


ഗപ്പിയുടെ സംവിധായകന്‍ സൗബിനെ നായകനാക്കി ചെയ്യുന്ന പുതിയ ചിത്രം അമ്ബിളിക്കായി കൈയ്യില്‍ പതിപ്പിച്ചിരുന്ന ടാറ്റു മായ്ച്ചു നടന്‍ സൗബിന്‍ ഷാഹിര്‍.എന്നാല്‍ സൗബിന്റെ പുതിയ തീരുമാനത്തില്‍ ആരാധകര്‍ തീര്‍ത്തും നിരാശരാണ്. പുതിയ ചിത്രം അമ്ബിളിയ്ക്കായി താരത്തിന്റെ കയ്യിലെ ടാറ്റൂ നീക്കം ചെയ്തിരിക്കുകയാണ് സൗബിന്‍. കൈയ്യില്‍ പതിച്ചിരുന്ന നീളന്‍ ടാറ്റു ചിത്രത്തിലെ തന്റെ കഥാപാത്രത്തിന് യോജിക്കില്ലെന്ന് തിരിച്ചറിഞ്ഞതിനാലാണ് അതങ്ങു മായ്ച്ചുകളയാന്‍ താരം തീരുമാനിച്ചത്.

ടാറ്റു എങ്ങനെയാണ് മായ്ച്ചതെന്ന് വ്യക്തമാക്കുന്ന വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിരിക്കുകയാണ് താരം. സൗബിന്റെ ട്രേഡ് മാര്‍ക്കായ കയ്യിലെ മനോഹര ടാറ്റൂ അദ്ദേഹത്തിന്റെ ആരാധകര്‍ എന്നും ഇഷ്ടത്തോടെയാണ് നോക്കിക്കണ്ടത്.ഗപ്പിയുടെ സംവിധായകന്‍ സൗബിനെ നായകനാക്കി ചെയ്യുന്ന പുതിയ ചിത്രമാണ് അമ്ബിളി, ചിത്രത്തിലെ സൗബിന്റെ മേക്കോവര്‍ ആരാധകരെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്.