അമല്‍ നീരദ് ചിത്രം വരത്തനെതിരെ പരാതി!


അമല്‍ നീരദ് ചിത്രമായ വരത്തന്‍ നിയമക്കുരുക്കിലേക്ക് കടക്കുന്നു. ഇതില്‍ പാപ്പാളി എന്ന കുടുംബത്തിന്റെ പേര് മോശമായി ഉപയോഗിച്ചു എന്നാണ് പരാതി.

എറണാകുളത്തെ പാപ്പാളി കുടുംബം ഇതു കാണിച്ച്‌ അണിയറ പ്രവര്‍ത്തകര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചു. ചിത്രത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണം എന്നു കാണിച്ചാണ് കുടുംബം എറണാകുളം മുന്‍സിഫ് കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ചിത്രത്തില്‍ വില്ലന്‍വേഷം ചെയ്തവരുടെ കുടുംബപ്പേരായാണ് പാപ്പാളി എന്ന കുടുംബപ്പേര് ഉപയോഗിച്ചിരിക്കുന്നത്.

അതേസമയം ചിത്രത്തിന്റെ തിരക്കഥാകൃത്ത് സുഹാസ് ഈ ആരോപണം നിഷേധിച്ചു. ഇതേക്കുറിച്ച്‌ കൂടുതലായൊന്നും അറിയില്ലെന്നും വക്കീല്‍ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും സുഹാസ് അറിയിച്ചു.