വ്യത്യസ്ത പ്രമേയവുമായി മി അമോർ എന്ന ഹ്രസ്വ ചിത്രം ശ്രദ്ധയാകർഷിക്കുന്നു

ലെസ്ബിയന്‍ ജീവിതത്തെ അതിതീവ്രഭാഷയില്‍ അവതരിപ്പിച്ച് കൈയ്യടി നേടി ഹ്രസ്വചിത്രം മീ അമൂര്‍. ലെസ്ബിയനിലേക്ക് അകൃഷ്ടയാകുന്ന പെണ്‍കുട്ടിയുടെ ജീവിതവും ഇതിലേക്ക് മാതാവിന്റെ കടന്നുവരവുമാണ് ചിത്രം വരച്ചുകാട്ടുന്നത്. വേറിട്ട പ്രമേയത്തിലൂടെ മലയാളത്തില്‍ ഒരു ഷോര്‍ട്ടഫിലിം ഇറക്കുന്നത് ഇത് ആദ്യമായിരിക്കും

ഒരു പെണ്‍കുട്ടിയുടെ ചാറ്റിങ്ങിലൂടെ കാണിക്കുന്ന ചിത്രം പിന്നീട് ലെസ്ബിയന്‍ സാധ്യതകളിലേക്ക് അവളെയെത്തിക്കുന്നു.. പ്രേക്ഷകരെ ചിന്തയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന തരത്തില്‍ അങ്ങേയറ്റം ആകാംഷഭരിതമായിട്ടാണ് മീ അമൂര്‍ അവസാനിക്കുന്നത്. അമ്മയും മകളും തമ്മിലുള്ള റിലേഷനിലേക്ക് കടന്നുചെല്ലുന്ന പ്രമേയത്തെ ഒരുകോണില്‍ കാട്ടിത്തരുമ്പോള്‍ ലെസ്ബിയന്‍ പിടിയില്‍ നിന്ന് മകളെ രക്ഷപ്പെടുത്തുന്ന അമ്മയെ മറ്റൊരു തരത്തില്‍ പ്രേക്ഷകന് കാണാന്‍ കഴിയും.

ചിത്രം സംവിധാനം ചെയ്യുന്നത് ബാസോത് ടി ബാബുരാജാണ്. പൂമരം ഉള്‍പ്പടെ നിരവധി സിനിമകളുടെ എഡിറ്ററായിട്ടുള്ള കെ.ആര്‍ മിഥുന്റെ നിര്‍മാണത്തിലാണ് ബിഹൈന്‍ഡ് വുഡ് വഴി റീല്‌സ ചെയ്്തിരിക്കുന്നത്. ഇതിനോടൊകം തന്നെ മീ അമൂര്‍ വലിയവിഭാഗം ആളുകള്‍ കണ്ടുകഴിഞ്ഞു. ആഷിതാ, സിന്ധു നാരായണന്‍ എന്നിവരാണ് ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നത്.. ചിത്രം കാണാം.