ആദ്യ ഭര്‍ത്താവ് ഒരുപാട് ഉപദ്രവിച്ചു,രണ്ടാമത്തെ ഭര്‍ത്താവും വിട്ടുപിരിഞ്ഞു:മീരാ വാസുദേവൻ

തന്റെ സ്വകാര്യ ജീവിതത്തില്‍ നേരിടേണ്ടിവന്ന മോശമായ അനുഭവങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് പ്രേക്ഷകരുടെ പ്രിയ താരം നടി മീരാ വാസുദേവ്. തന്റെ രണ്ട് വിവാഹബന്ധങ്ങളും വേര്‍പിരിയേണ്ടിവന്ന നടി തന്റെ സ്വകാര്യ ജീവിതത്തില്‍ ഉണ്ടായ പരാജയങ്ങളെക്കുറിച്ചാണ് തുറന്നു പറയാന്‍ തീരുമാനിച്ചത്. അടുത്തിടെ ഒരു മാദ്ധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു മീര മനസ് തുറന്നത്.
“വിവാഹ ബന്ധം വേര്പെടുത്തുമ്ബോള് സമൂഹത്തിന് മുന്നില്‍ എപ്പോഴും സ്ത്രീകള്‍ മാത്രമാണ് കുറ്റക്കാര്‍. അവര്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ ആരും കാണാറില്ല. ആദ്യ ഭര്‍ത്താവില്‍ നിന്ന് ഉണ്ടായ ശാരീരികവും മാനസികവുമായ ഉപദ്രവങ്ങള്‍ ഊഹിക്കാവുന്നതിലുമപ്പുറമായിരുന്നു.’ മീര പറയുന്നു.
എന്റെ ജീവന് ഭീഷണി ഉണ്ടായിരുന്നതുകൊണ്ട് അന്ന് പൊലീസ് പ്രൊട്ടക്ഷന്‍ തേടിയിട്ടുണ്ട്. 2012ല്‍ രണ്ടാമതും വിവാഹിതയായി. മാനസികമായി പൊരുത്തപ്പെടാന്‍ സാധിക്കാത്തതുകൊണ്ട് ആ ബന്ധം വേര്‍പിരിഞ്ഞു.’ താന്‍ ഓര്‍ക്കാനും പറയാനും ഇഷ്ടമില്ലാത്തകാര്യങ്ങളാണിവ എന്ന് പറഞ്ഞുകൊണ്ടാണ് മീര ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ബ്ലെസി സംവിധാനം ചെയ്ത ‘തന്മാത്ര’ എന്ന ചിത്രത്തിലൂടെയായിരുന്നു മീര മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. ഹിന്ദിയിലും തമിഴിലുമടക്കം നിരവധി സിനിമകളില്‍ മീര സജീവ സാന്നിധ്യമായിരുന്നു. ഇപ്പോള്‍ മലയാളം മിനിസ്ക്രീനിലൂടെ വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തിയിരിക്കുകയാണ് നടി.