November 8, 2018

നിലമ്ബൂര്‍ ആയോ മോനേ?വിമാനയാത്രയ്ക്കിടെ മുത്തശ്ശി സുരേഷ് ഗോപിയോട്

വിമാനയാത്രയില്‍ എം.പിയും നടനുമായ സുരേഷ് ഗോപിയോട് കുശലം പറയുന്ന മുത്തശ്ശിയുടെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്. സുരേഷ് ഗോപിയോടുള്ള മുത്തശ്ശിയുടെ നിഷ്കളങ്കമായ ചോദ്യങ്ങളാണ് പ്രേക്ഷകരെ ആകര്‍ഷിക്കുന്നത്. ഒരു മകന്റെ വാത്സല്യത്തോടെ നടന്‍ അതിനുത്തരവും നല്‍കുന്നു.എങ്കിലും സുരേഷ് ഗോപിയോട് കുശലം പറയാന്‍ അമ്മൂമ്മ മറന്നില്ല. ചെവി നന്നായി കേള്‍ക്കാന്‍ കഴിയാത്ത മുത്തശ്ശിയോട് മറുപടി പറയുന്ന സുരേഷ് ഗോപിയും ഒന്നു ചിരിച്ചു.

സുരേഷ് ഗോപിയോടുള്ള മുത്തശ്ശിയുടെ നിഷ്‌കളങ്കമായ ചോദ്യങ്ങളാണ് പ്രേക്ഷകരെ ആകര്‍ഷിക്കുന്നത്. ഒരു മകന്റെ വാത്സല്യവും കുസൃതിയും നിറഞ്ഞ ഉത്തരങ്ങളാണ് സുരേഷ് ഗോപി നല്‍കുന്നത്. നിലമ്ബൂര്‍ ആയോ മോനേ എന്ന് സുരേഷ് ഗോപിയോട് മുത്തശ്ശി ചോദിക്കുന്നുണ്ട്. വിമാനം ഇറങ്ങിയാല്‍ പോകാനുള്ള വണ്ടികൂലി തന്റെ മകന്‍ തന്നിട്ടുണ്ടെന്നും മുത്തശ്ശി പറയുന്നുണ്ട്.നമ്മുക്ക് സൈക്കിള്‍ റിക്ഷ പിടിക്കാമെന്നും സുരേഷ് ഗോപി കുസൃതിയായി പറയുന്നു. അതെന്താ മോനേ എന്നും മുത്തശ്ശി ചോദിക്കുന്നുണ്ട്. വീഡിയോ കണ്ടു നോക്കൂ.