ജ്യോതിക ചിത്രം കാട്രിന്‍ മൊഴി യുടെ ട്രെയിലര്‍ പുറത്തിറങ്ങി

ജ്യോതിക ചിത്രം കാട്രിന്‍ മൊഴിയുടെ കിടിലന്‍ ട്രെയിലര്‍ പുറത്തിറങ്ങി. ബോളിവുഡില്‍ ഹിറ്റായ വിദ്യാബാലന് ചിത്രം ‘തുമാരി സുലു’വിന്റെ തമിഴ് പതിപ്പാണ് സിനിമ. മൊഴി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായിക രാധാമോഹനും ജ്യോതികയും വീണ്ടുമൊന്നിച്ച ചിത്രം കൂടിയാണിത്. ചിത്രത്തില്‍ വീട്ടമ്മയും റേഡിയോ ജോക്കിയുമായ ഒരു കഥാപാത്രത്തെയാണ് ജ്യോതിക അവതരിപ്പിക്കുന്നത്.
കോമഡി ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ഒരു ചിത്രമായാണ് സംവിധായിക കാട്രിന്‍ മൊഴി ഒരുക്കിയിരിക്കുന്നത്. വിദ്ധാര്‍ത്ഥാണ് ചിത്രത്തില്‍ ജ്യോതികയുടെ നായകനായി എത്തുന്നത്. മാനവ് കൗള്‍ ഹിന്ദിയില്‍ ചെയ്ത വേഷമാണ് വിദ്ധാര്‍ത്ഥ് അവതരിപ്പിക്കുന്നത്. ശരണ്യ പൊന്‍വര്‍ണന്‍, ഉര്‍വ്വശി, ലക്ഷ്മി മഞ്ജു തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.